Skip to main content

സ്‌പോട്ട് അഡ്മിഷൻ

അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് നടത്തുന്ന രണ്ട് വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. കോഴ്‌സിൽ പ്രധാനമായും വസ്ത്ര നിർമ്മാണംഅലങ്കാരംരൂപ കല്പനവിപണനം എന്നീ മേഖലകളിൽ ശാസ്ത്രീയമായ പരിശീലനം നൽകും. പരമ്പരാഗത വസ്ത്ര നിർമ്മാണത്തോടൊപ്പം കമ്പ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിംഗിലും പ്രാവീണ്യം ലഭിക്കും. ആറ് ആഴ്ച നീണ്ടു നിൽക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ്പ്വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വർധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും നൽകും. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽപ്പെട്ടവർ സെപ്റ്റംബർ 1 ന് നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ രാവിലെ 10 മണിക്ക് എത്തി രജിസ്‌ട്രേഷൻ നടത്തണം. തുടർന്ന് അവിടെ വച്ച് നടത്തുന്ന സ്‌പോട്ട് അഡ്മിഷനിൽ ആവശൃമായ അസൽ രേഖകളും ഫീസുമായി പങ്കെടുക്കണം. അതിന് ശേഷവും ഒഴിവുകൾ ഉണ്ടെങ്കിൽഅപേക്ഷ സമർപ്പിക്കാത്തവർക്കും സെപ്റ്റംബർ 2, 3 തീയതികളിൽ സ്‌കൂളിൽ നടത്താൻ ഉദ്ദേശിക്കുന്ന സ്‌പോട്ട് അഡ്മിഷനിൽ ആവശ്യമായ രേഖകളും മറ്റുമായും ഫീസും സമർപ്പിച്ച് പ്രവേശനം നേടാം. വിവരങ്ങൾക്ക്0472-2812686907414103698955436478606748211.

പി.എൻ.എക്‌സ്. 3449/2026

date