Skip to main content

സമഗ്ര ശിക്ഷാ കേരളം തൃശ്ശൂർ: ജില്ലാ പ്രോജക്ട് ഓഫീസിലും ബി.ആർ.സി.കളിലും കരാർ നിയമനം

സമഗ്ര ശിക്ഷാ കേരളം തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസിലേക്കും ബി.ആർ.സി.കളിലേക്കും വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ സിവിൽ എഞ്ചിനീയർ, കംപ്യൂട്ടർ പ്രോഗ്രാമർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ്, ഡ്രൈവർ, ഓഫീസ് അറ്റൻഡന്റ്, നൈറ്റ് വാച്ച്മാൻ എന്നീ തസ്തികകളിലേക്കും, ബി.ആർ.സി. തലത്തിൽ എം.ഐ.എസ്. കോ-ഓർഡിനേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്കുമാണ് നിയമനം നടത്തുന്നത്.

40 വയസാണ് പ്രായപരിധി. സെപ്റ്റംബർ 15-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. നോട്ടിഫിക്കേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.ssakerala.in വെബ്‌സൈറ്റിൽ ലഭ്യമാണ്. വിലാസം: ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ.), ജി.എം.ബി.എച്ച്.എസ്.എസ്. കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂർ, പിൻ-680020. ഫോൺ: 0487-2323841.

date