Skip to main content

മുട്ടം ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന്

മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28ന് നടത്തും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10ന് ആരംഭിക്കും. വിജ്ഞാപനം സെപ്റ്റംബര്‍ മൂന്നിന് പുറപ്പെടുവിക്കും.

നാമനിര്‍ദ്ദേശ പത്രിക സെപ്റ്റംബര്‍ മൂന്നു മുതല്‍ 10 വരെ സമര്‍പ്പിക്കാം. നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സെപ്റ്റംബര്‍ 14 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം. മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. പെരുമാറ്റച്ചട്ടം ഗ്രാമപഞ്ചായത്ത് പ്രദേശം മുഴുവനും ബാധകമാണ്.
   
ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ്. പട്ടിക ഗ്രാമപഞ്ചായത്തിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും (sec.kerala.gov.in)  ലഭ്യമാണ്.
 

date