ജില്ലാതല അറിയിപ്പുകള്‍
ഗസ്റ്റ് ലക്ചറർ നിയമനം
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്‌ചററെ നിയമിക്കുന്നതിനുള്ള എഴുത്ത് പരീക്ഷയും കൂടിക്കാഴ്ചയും സെപ്തംബർ രണ്ട് ബുധൻ രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ നടത്തും. യോഗ്യത ഫസ്റ്റ് ക്ലാസ് മാർക്കോടുകൂടിയ ബി.ടെക് ബിരുദം. ഫോൺ 0497 2835106
ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ
നടുവിൽ പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻട്രി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ രണ്ടിന് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ 9.30 മുതൽ 10.30 വരെ. പ്ലസ് ടു/ വി.എച്ച്.എസ്.ഇ/ ഐ.ടി.ഐ/ കെ.ജി.സി.ഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ബ്രാഞ്ച് മാറ്റവും മറ്റു പോളിടെക്നിക് കോളേജിൽ അഡ്മിഷൻ എടുത്തു സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം.വിദ്യാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം ഹാജരാകണം.
ഒഴിവുകൾ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് htpps://polyadmission.org വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0460 2251033.
പോളിടെക്നിക്ക് റഗുലർ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ
പയ്യന്നൂർ വനിതാ പോളിടെക്‌നിക് കോളേജിൽ റഗുലർ ഡിപ്ലോമ ഒഴിവുള്ള സീറ്റുകളിലേക്ക് തത്സമയ പ്രവേശനം സെപ്തംബർ 10,14 തീയ്യതികളിൽ രാവിലെ പത്ത് മണിക്ക് നടക്കും. അഡ്‌മിഷൻ ആഗ്രഹിക്കുന്നവർക്ക് polyadmission.org വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി അപേക്ഷിക്കാം. മുമ്പ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
ഫോൺ: 9895019821, 9447685420, 9495573560, 9400547253,
04985295101.
യോഗ പരിശീലക നിയമനം
വളപട്ടണം ഗ്രാമ പഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ വനിതകൾക്ക് യോഗ പരിശീലന പദ്ധതി നടപ്പിലാക്കുന്നതിന് യോഗ പരിശീലകയെ നിയമിക്കുന്നതിനുള്ള വാക്- ഇൻ- ഇൻ്റർവ്യൂ സെപ്തംബർ ഏഴ് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് വളപട്ടണം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കും. നിശ്ചിത യോഗ്യതയുള്ള വനിതകൾ രേഖകൾ സഹിതം മുഖാമുഖത്തിന് ഹാജരാകണം. ഫോൺ: 9495262009.
കെട്ടിടം ആവശ്യമുണ്ട്
കെ.എസ്.ഇ.ബി. ചെറുകുന്ന് സെക്ഷന് ചെറുകുന്ന് ടൗണിന് സമീപം കെട്ടിടം ആവശ്യമുണ്ട്. കെട്ടിട ഉടമകൾ കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0497 2857661, 9496011199.
കേസുകൾ മാറ്റിവച്ചു
തലശ്ശേരി സബ് ഡിവിഷണൽ മജിസ്ട്രേട്ട് കോടതിയിൽ സപ്തംബർ രണ്ടിന് പകൽ 11.00 മണിക്ക് പരിഗണിക്കാൻനിശ്ചയിച്ച കേസുകൾ സപ്തംബർ ഒൻപത് പകൽ 11.00 മണിയിലേക്ക് മാറ്റിവച്ചതായി തലശ്ശേരി എസ് ഡി എം അറിയിച്ചു.
കെൽട്രോൺ കോഴ്സുകൾ
കെൽട്രോണിൻ്റെ കണ്ണൂർ, തളിപ്പറമ്പ് നോളജ് സെൻ്ററിൽ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് (പ്ലസ് ടു, ഒരു വർഷം), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്എസ്എൽസി, ഒരു വർഷം), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ & ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് (പ്ലസ് ടു, ഒമ്പത് മാസം), കേരള സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ് ( പ്ലസ് ടു, ആറ് മാസം), കമ്പ്യൂട്ടറൈസ്‌ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി & എം.എസ് ഓഫീസ്)(എസ്എസ്എൽസി, മൂന്ന് മാസം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ തളിപ്പറമ്പ് ബസ്സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെൻ്റെറിൽ എത്തിച്ചേരുക. ഫോൺ: 9072592412, 9072592458.
സി ഡിറ്റ് കോഴ്സുകൾ
സംസ്ഥാന ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി ഡിറ്റിൻ്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിങ്ങ്, ഡിടിപി, എംഎസ് ഓഫീസ്, പൈത്തൺ കോഴ്സുകൾക്ക് എസ് എസ് എൽ സി മിനിമം യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി, ബിപിഎൽ വിഭാഗത്തിന് ഫീസ് ഇളവ്. ഫോൺ: 9947763222.
കെ എസ് ആർ ടി സി ലേലം
കെ എസ് ആർ ടി സി പയ്യന്നൂർ ഷോപ്പിംഗ് കോംപ്ലെക്സുകളിലെ കടമുറികൾ വാടകയ്ക്ക് അനുവദിക്കുന്നതിനുള്ള
ടെൻഡർ/ലേലം ക്ഷണിച്ചു. ടെണ്ടർ ഫോറം കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ് ഓഫീസിൽ നിന്നും ലഭിക്കും. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബർ ഒമ്പത്.
ഫോൺ: 8606734843, 9188526762, 9947900560.
ക്ഷേമ നിധി അംശദായം സ്വീകരിക്കൽ ക്യാമ്പെയിൻ
കേരള കർഷക തൊഴിലാളി ക്ഷേമ നിധി അംഗങ്ങളുടെ ഈ സാമ്പത്തീക വർഷത്തെ തുടർഗഡു അംശദായം സ്വീകരിക്കുന്നതിനും പുതിയ രജിസ്ട്രേഷൻ നടത്തുന്നതിനുമായി ക്ഷേമനിധി ഉദ്യോഗസ്ഥർ താഴെ പറയുന്ന വില്ലേജുകളിൽ രാവിലെ 11 മുതൽ 3 മണി വരെ ക്യാമ്പ് ചെയ്യുന്നു.
(തീയതി, വില്ലേജ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തിൽ)
സപ്തംബർ മൂന്ന് - പെരിങ്ങോം - പെരിങ്ങോം ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ എട്ട് - വയക്കര - ചെറുപുഴ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 10 - എരമം, കുറ്റൂർ - എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 14 - ചേലേരി,കൊളച്ചേരി - കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 16 - മയ്യിൽ - മയ്യിൽ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 18 - ഇരിക്കൂർ - ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 22 - കയരളം - സി ആർ സി വായനശാല മുല്ലക്കൊടി,
സപ്തംബർ 24 - കുറ്റിയാട്ടൂർ, മാണിയൂർ - കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 26 - പടിയൂർ - പടിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസ്,
സപ്തംബർ 29 - കല്യാട് - കല്യാട് പഞ്ചായത്ത് സാംസ്‌കാരിക നിലയം.
ശുചിത്വ മിഷനിൽ ഇൻ്റേൺ അവസരം
കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ്റെ സ്വച്ഛ് സർവ്വേക്ഷൻ സെല്ലിൽ സ്റ്റൈപ്പൻ്റോടുകൂടിയുള്ള ഇൻ്റേൺ ആയി പ്രവർത്തിക്കുന്നതിന് അവസരം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പും സഹിതം സെപ്തംബർ അഞ്ച് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ ശുചിത്വ മിഷൻ ഓഫീസിൽവാക്ക് ഇൻ ഇൻ്റർവ്യൂവിന് ഹാജരാകണം. (നോബിൾ ആർക്കേഡ് ബിൽഡിംഗ്, സൗത്ത് ബസാർ, കണ്ണൂർ). ഒഴിവ് രണ്ട്. പ്രായം 30 വയസ്സ് വരെ. യോഗ്യത: ബിടെക് ഇൻ സിവിൽ എഞ്ചിനീയറിങ് (എംടെക് ഇൻ എൻവയേൺമെൻ്റൽ എഞ്ചിനീയറിങ് കഴിഞ്ഞവർക്ക് മുൻഗണന)/കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബിഎസ് സി/എംഎസ് സി ഇൻ എൻവിരോൺമെൻ്റൽ സയൻസ്/കമ്പ്യൂട്ടർ സയൻസ്.
ക്യാമ്പ് ഫോളോവർ നിയമനം
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള കുക്ക് (30), ധോബി (15), സ്വീപ്പർ (9), ബാർബർ (7), വാട്ടർ ക്യാരിയർ (7) ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രതിദിനം 750/- രൂപ നിരക്കിൽ പരമാവധി പ്രതിമാസം 20,250/- രൂപ വരെയാണ് പ്രതിഫലം.
മുൻ പരിചയം ഉള്ളവർ സപ്തംബർ അഞ്ച് രാവിലെ 10.30 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ബയോഡാറ്റ, അപേക്ഷ, മറ്റ് സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണം. ഫോൺ: 0497 2781316
കരാർ നിയമനം
സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലാ പ്രോജക്‌ട് ഓഫീസിലെ നിലവിലുള്ള സിവിൽ എഞ്ചിനീയർ, കമ്പ്യൂട്ടർ പ്രോഗ്രാമർ, അക്കൗണ്ടൻ്റ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റന്റന്റ്, ഡ്രൈവർ, നൈറ്റ് വാച്ച്‌മെൻ, എന്നീ തസ്‌തികകളിലേക്കും ബി ആർ സി കളിലെ എം ഐ എസ് കോ-ഓർഡിനേറ്റർ, അക്കൗണ്ടന്റ്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്‌തികകളിലേക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവർ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തിപ രിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം എസ് എസ് കെ കണ്ണൂർ ജില്ലാ ഓഫീസിൽ ഈ മാസം 15-ന് വൈകീട്ട് 5 മണിക്കു മുമ്പായി അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായം സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും എസ് എസ് കെ കണ്ണൂർ ജില്ലാ ഓഫീസിലോ ബി ആർ സി കളിലോ, എസ് എസ് കെ കേരളയുടെ താഴെപറയുന്ന വെബ് സൈറ്റിലോ ബന്ധപ്പെടുക. ഫോൺ:04972707993, വെബ് സൈറ്റ്-http://ssakerala.in/
അപേക്ഷ അയക്കേണ്ട വിലാസം
ജില്ലാപ്രോജക്ട് കോ-ഓർഡിനേറ്ററുടെ കാര്യാലയം.സമഗ്രശിക്ഷാ,കേരളം(എസ്.എസ്.കെ)-കണ്ണൂർ. ട്രെയിനിങ്ങ് സ്‌കൂളിന് സമീപം, തലശ്ശേരി റോഡ്, കണ്ണൂർ -670002
തപാൽ വകുപ്പിൽ ഇൻഷൂറൻസ് ഏജന്റ്/ഫീൽഡ് ഓഫീസർ നിയമനം
കണ്ണൂർ പോസ്റ്റൽ ഡിവിഷനിൽ തപാൽ ലൈഫ് ഇൻഷൂറൻസ്, ഗ്രാമീണതപാൽ ലൈഫ് ഇൻഷൂറൻസ് പോളിസികളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റുമാരായി ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി18 നും 50 നും ഇടയിൽ. പത്താം തരം പാസ്സായിരിക്കണം.
അപേക്ഷകർ വയസ്സ്, യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മൊബൈൽ നമ്പറുൾപ്പെടെ സൂപ്രണ്ട് ഓഫ് പോസ്റ്റാഫീസസ് കണ്ണൂർ ഡിവിഷൻ കണ്ണൂർ 670001 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം. തിരഞ്ഞെടുക്കപ്പെട്ടവർ 5000 രൂപയുടെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്വന്തംപേരിൽ കരുതൽ നിക്ഷേപമായി സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സപ്തംബർ 15. ഫോൺ 9496855438.
- Log in to post comments