ജില്ലാതല അറിയിപ്പുകള്‍
എം.ബി.എ സീറ്റൊഴിവ്
പുന്നപ്രയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ആൻഡ് ടെക്നോളജിയിൽ (ഐ എം.റ്റി) ഈ അദ്ധ്യയന വർഷത്തെ
ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി, ദ്വിവത്സര ഒ.ഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. സെപ്റ്റംബർ 7, 8, 9 തീയതികളിൽ രാവിലെ 10 മണിക്ക് കോളേജിലാണ്പ്രവേശന നടപടികൾ . 50% മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. വിലാസം: ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്റ് ആൻ്റ് ടെക്നോളജി, പുന്നപ്ര, അക്ഷരനഗരി, വാടയ്ക്ക്ൽ പി ഒ, ആലപ്പുഴ - 688003, ഫോൺ :0477 2267602, 9188067601, 9946488075, 9747272045 ന്,വെബ്സൈറ്റ് : www.imtpunnapra.org
മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സ്
കണ്ണൂർ പാലയാടുള്ള കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങി.
2022 നു ശേഷം ഐടിഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫീസ്: 15000 രൂപ.
ആറ് മാസം ദൈർഘ്യമുള്ള കോഴ്സിൽ ആദ്യ രണ്ടുമാസത്തെ ക്ലാസ് കണ്ണൂർ ഗവ. പോളിടെക്നിക്കിലും അടുത്ത നാല് മാസം ട്രെയിനിങ്ങ്. ആറ് മാസത്തെ ഓൺ ദി ജോബ് ട്രെയിനിങ്ങ് കൊച്ചിൻ ഷിപ് യാർഡിലും നടക്കും. ട്രെയിനിങ് സമയത്ത് സ്റ്റൈപൻ്റ് ഉണ്ടായിരിക്കുന്നതാണ്. പരിശീലനം .വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു വർഷത്തേയ്‌ക്ക് സ്റ്റൈപൻ്റോടെ അപ്രൻ്റിസ്ഷിപ്പും ലഭിക്കും. ഫോൺ: 9495999712
ഡിഗ്രി പ്രവേശനം
ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ ചീമേനി പള്ളിപ്പാറയിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജിൽ ബി.കോം കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.കോം കോ -ഓപ്പറേഷൻ, ബി.ബി.എ, ബി.സി.എ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദ കോഴ്സുകളിൽ അഡ്‌മിഷൻ തുടരുന്നു.
എസ് സി, എസ് ടി, ഒഇസി, ഒബിസി(എച്ച്), ഫിഷർമാൻ കാറ്റഗറിക്ക് മുഴുവൻ ഫീസ് ആനുകൂല്യം, ലംപ്സം ഗ്രാൻ്റ് എന്നിവ ലഭിക്കും. ഫോൺ:ഫോൺ 8547005052, 9961416202.
എസി മെക്കാനിക് കോഴ്സ്
കണ്ണൂർ ഗവൺമെൻ്റ് ഐ.ടി.ഐ യിൽ ഐ എം സി യുടെ ആഭിമുഖ്യത്തിൽ 100% പ്ലേസ്മെന്റേറോടു കൂടി ആറ് മാസത്തെ എസി മെക്കാനിക് കോഴ്സിലേക്ക് പ്രവേശനം തുടങ്ങി. കോഴ്സിനോട് അനുബന്ധിച്ച് ഇൻ്റേൺഷിപ്പ്, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവ നൽകും. ഫോൺ: 8921512459, 7510481819.
അതിഥി അധ്യാപക നിയമനം
കണ്ണൂർ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം മലയാളം തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷൻ നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പുകളുമായി ഈ മാസം അഞ്ചിന് രാവിലെ 10.30 ന് സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497-2945260
നവോദയ; ഒമ്പത്/പ്ലസ് വൺ ക്ലാസ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനം
2027-28 അദ്ധ്യയന വർഷത്തിൽ ഒമ്പത്/പ്ലസ് വൺ ക്ലാസ്സുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന് കണ്ണൂർ ചെണ്ടയാട് പ്രവർത്തിക്കുന്ന ജവഹർ നവോദയ വിദ്യാലയം അപേക്ഷ ക്ഷണിച്ചു.
ഒൻപതാം ക്ലാസ്സിലേക്കുള്ള അപേക്ഷകർ 01.05.2012 നും 31.07.2014 നും ഇടയിൽ ജനിച്ചവരും ഈ അദ്ധ്യയന വർഷത്തിൽ കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്നവരും കണ്ണൂർ ജില്ലയിലെ സ്ഥിര താമസക്കാരുമായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് https://cbseitms.nic.in/2026/nvsix_9/
പതിനൊന്നാം ക്ലാസ്സിലേക്കുള്ള അപേക്ഷകർ 01.06.2010 നും 31.07.2012 നും ഇടയിൽ ജനിച്ചവരും ഈ അദ്ധ്യയന വർഷത്തിൽ കണ്ണൂർ ജില്ലയിലെ ഏതെങ്കിലും സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നവരും കണ്ണൂർ ജില്ലയിലെ സ്ഥിര താമസക്കാരു മാവണം.അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് https://cbseitms.nic.in/2026/nvsxi_11/
അപേക്ഷകൾ ഓൺലൈനായി സമർപ്പികണം . അവസാന തീയതി ഈ മാസം 30. പരീക്ഷ തീയതി അടുത്ത വർഷം ഏപ്രിൽ 10. ഫോൺ : 04902962965
ഐടിഐ കോഴ്സുകൾ
പേരാവൂർ ഗവ: ഐ.ടി.ഐ-യിൽ സപ്തംബറിൽ ആരംഭിക്കുന്ന ഒരു വർഷ ഫൂഡ് ബിവറേജ് ട്രേഡിലേക്കുള്ള ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു (48 സീറ്റ്). എസ്എസ്എൽസി/തത്തുല്യ യോഗ്യത അല്ലെങ്കിൽ 10+2 സിസ്റ്റത്തിൽ 10 ജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സപ്തംബർ ഏഴ് വൈകുന്നേരം അഞ്ച് മണി. ഫോൺ: 0490 2996650, 9495900520.
ക്വട്ടേഷൻ
റൂറൽ ആർട്ട് ഹബ്ബ് പദ്ധതി പ്രവർത്തനങ്ങൾക്ക് വേണ്ടി പ്രോഗ്രാം ഓഫീസർക്ക് കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒരു വർഷത്തേക്ക് സഞ്ചരിക്കുന്നതിന് ഇന്നോവ ക്രിസ്റ്റ ടാക്‌സി കാർ ഉടമകളിൽ നിന്നും സീൽ ചെയ്‌ത ക്വട്ടേഷനുകൾ ക്ഷണിച്ചു . (വാഹനം/ഡ്രൈവർ/ഇന്ധനം/മുന്നൂം ഉൾപ്പെടെ പ്രതിമാസവാടക നിരക്കിൽ). ക്വട്ടേഷനുകൾ സ്വീകരിക്കുന്ന അവസാന തീയ്യതി സപ്തംബർ 10-09-202 ഉച്ചക്ക് 3 മണി. ഫോൺ:0497 2778090.
പ്രധാനമന്ത്രി നാഷണൽ അപ്രന്റ്റീസ്ഷിപ്പ് മേള സപ്തംബർ ഏഴിന്
കണ്ണൂർ വനിതാ ഐ.ടി.ഐ (തോട്ടട) യിൽ സപ്തംബർ ഏഴിന് 10 മണി മുതൽ പ്രധാനമന്ത്രി നാഷണൽ അപ്രൻ്റീസ്ഷിപ്പ് മേള നടക്കും. കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും, സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള കണ്ണൂർ ആർ.ഐ സെൻ്ററിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് നാഷണൽ അപ്രന്റീസ് ഷിപ്പ് ആക്ട് 1961 പ്രകാരം ട്രേഡ് അപ്രന്റ്റീസുകളെ തിരഞ്ഞെടുക്കാം. എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടി ഇതുവരെ അപ്രന്റീസ് ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്ത ട്രെയിനികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ:0497-2704588, 9446266848.
അദ്ധ്യാപക നിയമനം
പൈവളികെ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ അദ്ധ്യാപകൻ/അദ്ധ്യാപിക തസ്‌തികയിൽ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം സപ്തംബർ എട്ട് ചൊവ്വ രാവിലെ 10 മണിക്ക് സ്‌കൂൾ ഓഫീസിൽ. ഫോൺ: 9847157120.
ക്യാമ്പ് ഫോളോവർ നിയമനം
കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള കുക്ക് (30), ധോബി (15), സ്വീപ്പർ (9), ബാർബർ (7), വാട്ടർ ക്യാരിയർ (7) ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രതിദിനം 750/- രൂപ നിരക്കിൽ പരമാവധി പ്രതിമാസം 20,250/- രൂപ വരെയാണ് പ്രതിഫലം.
മുൻ പരിചയം ഉള്ളവർ സപ്തംബർ അഞ്ച് രാവിലെ 10.30 മണിക്ക് മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ബയോഡാറ്റ, ആധാർ കാർഡിൻറെ പകർപ്പ്, അപേക്ഷ, സംവരണാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വേണ്ടി ജാതി തെളിയിക്കുന്ന അസ്സൽ രേഖകകൾ / സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സംവരണം ആവശ്യമെങ്കിൽ ആയത് തെളിയിക്കുന്ന രേഖകകൾ എന്നിവ സഹിതം എത്തിച്ചേരണം. ഫോൺ: 0497 2781316
താലൂക്ക് വികസന സമിതി യോഗം
ഈ മാസത്തെ തലശ്ശേരി താലൂക്ക് വികസന സമിതി യോഗം സപ്തംബർ അഞ്ച് ശനിയാഴ്ച്ച രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തും. എല്ലാ താലൂക്ക് വികസനസമിതി അംഗങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് കൺവീനർ അറിയിച്ചു.
ഡാക് അദാലത്ത്
കേരള പോസ്റ്റൽ സർക്കിളിലെ നോർത്തേൺ റീജിയണിന്റെ 'ഡാക് അദാലത്ത്' സപ്തംബർ ഒമ്പത് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവിലെ പോസ്റ്റ്മാസ്റ്റർ ജനറൽ (നോർത്തേൺ റീജിയൺ) ഓഫീസിൽ നടത്തുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള റവന്യൂ ജില്ലകളിൽ തപാൽ വകുപ്പ് നൽകുന്ന സേവനങ്ങളായ ലെറ്റർ പോസ്റ്റ്, മണി ഓർഡർ, പാർസൽ, സ്പീഡ് പോസ്റ്റ്, സേവിംഗ്സ് ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നൽകാം. അവസാന തീയ്യതി സെപ്റ്റംബർ മൂന്ന്. വിലാസം: 'അസിസ്റ്റന്റ് ഡയറക്ടർ (ബിൽഡിംഗ്), പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസ്, നോർത്തേൺ റീജിയൺ, നടക്കാവ്, കോഴിക്കോട് - 673011' . കവറിനു മുകളിൽ "ഡാക് അദാലത്ത്" എന്ന് രേഖപ്പെടുത്തണം.
സീറ്റ് ഒഴിവ്
കണ്ണൂർ:ഗവ:വനിതാ ഐ.ടി.ഐയിൽ എൻസിവിടി-യുടെ അഫിലിയേഷൻ ലഭിച്ച ഏതാനും ട്രേഡുകളിലെ ഒഴിവുകളിലേക്ക് സപ്തംബർ മൂന്ന് മുതൽ ഏഴ് വരെ സ്പോട്ട് അഡ്മിഷൻ നടത്തും. അപേക്ഷ ഫീസ് 100 രൂപ. ഫോൺ 0497-2835987, 7012827630
- Log in to post comments