Skip to main content

ഒ.ഇ.സി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിക്ക് അപേക്ഷിക്കാം

ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ സയൻസ് തുടങ്ങിയ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസർവേഷൻ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ,ഉന്നത വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്ന ഒ.ഇ.സി/ഒ.ബി.സി(എച്ച്) വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖാന്തിരം വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒ.ഇ.സി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയ്ക്ക്  അപേക്ഷിക്കാം. അപേക്ഷകൾ www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായി നവംബർ 30 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്  0474-2914417, ഇ-മെയിൽ: bcdklm@gmail.com

date