അറിയിപ്പുകൾ
സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു
പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിമുക്തഭടന്മാരുടെ/വിധവകളുടെ മക്കൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ള പ്രൈംമിനിസ്റ്റർ സ്റ്റുഡൻസ് സ്കോളർഷിപ്പിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും www.ksb.gov.in സന്ദർശിക്കുക.
മത്സ്യതീറ്റ വിതരണത്തിന് ഇ-ടെൻഡർ ക്ഷണിച്ചു
കേരള സംസ്ഥാന അക്വാകൾച്ചർ ഡെവലപ്മെന്റ് ഏജൻസിയുടെ തേവര റീജയണൽ ഓഫീസിലേക്ക്
വിവിധ തരം മത്സ്യതീറ്റകൾ വിതരണം ചെയ്യുന്നതിനായി ഇ-ടെൻഡറുകൾ ക്ഷണിച്ചു.
വരാൽ മീനുകൾക്കുള്ള ഉയർന്ന പ്രോട്ടീൻ അടങ്ങിയ എക്സ്ട്രൂഡഡ് തീറ്റ (ഇ-ടെൻഡർ ഐഡി: 2026_ADAK_867437), ഉയർന്ന പ്രോട്ടീൻ അടങ്ങിയ എക്സ്ട്രൂഡഡ് മത്സ്യതീറ്റ (2026_ADAK_867491), മിതമായ പ്രോട്ടീൻ അടങ്ങിയ എക്സ്ട്രൂഡഡ് മത്സ്യതീറ്റ (2026_ADAK_867501) എന്നിവ ലഭ്യമാക്കുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
താല്പര്യമുള്ള വിതരണക്കാർക്ക് സെപ്റ്റംബർ 17 വരെ ഇ-ടെൻഡറുകൾ സമർപ്പിക്കാം. ടെൻഡർ ഫോമുകൾ www.etender.kerala.gov.in ൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് തേവരയിലുള്ള അഡാക് റീജിയണൽ ഓഫീസിൽ ബന്ധപ്പെടുക.
- Log in to post comments