Post Category
പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പുനലൂര്‍ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസിന്റെ അധികാരപരിധിയില്‍ ആരംഭിക്കുന്ന അമൃതകുളം പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിനായി പോസ്റ്റ് മെട്രിക് പഠനം നടത്തുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കേറ്റ്, പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പ് സഹിതം കുളത്തുപ്പുഴ / ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ, പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലോ ലഭ്യമാക്കണം. ഫോണ്‍: 0475-2222353.
date
- Log in to post comments