അറിയിപ്പുകള്‍
സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള പട്ടികജാതി/പട്ടിക ഗോത്രവര്‍ഗക്കാര്‍ക്കായുള്ള കോച്ചിങ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 30 ദിവസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും സഹിതം സെപ്റ്റംബര്‍ 19നകം നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376179.
സ്‌പോട്ട് അഡ്മിഷന്‍
കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. ഫോണ്‍: 9526871584, 0495 2301772.
കോഴിക്കോട് മലാപറമ്പിലെ ഗവ. വുമണ്‍സ് പോളിടെക്‌നിക് കോളേജില്‍ ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 11ന് രാവിലെ 9.30 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. www.polyadmission.org ല്‍ പ്രസിദ്ധീകരിച്ച കോഴിക്കോട് ജില്ലാ റാങ്ക് ലിസ്റ്റില്‍ ഉള്ളവരും പുതുതായി അപേക്ഷിച്ചവരുമായ എല്ലാ പെണ്‍കുട്ടികള്‍ക്കും പങ്കെടുക്കാം. എസ്.എസ്.എല്‍.സി, ജാതി, വരുമാനം/നോണ്‍ ക്രീമിലെയര്‍, വിടുതല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും ഫീസും സഹിതം രാവിലെ 9.30നും 10.30നും ഇടയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 2370714.
ഗാന്ധിജയന്തി ക്വിസ് മത്സരം
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി (8 മുതല്‍ 12 വരെ) വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ജില്ലാതല ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ സെപ്റ്റംബര്‍ 16നകം കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. Pokzd@kkvib.org എന്ന ഇമെയില്‍ വിലാസത്തിലോ 9496845708, 9026958006 നമ്പറിലോ ബന്ധപ്പെട്ടും പേര് രജിസ്റ്റര്‍ ചെയ്യാം. ഒരു സ്‌കൂളില്‍നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. ഗാന്ധിജിയും ഖാദിയും, സ്വാതന്ത്യസമരം, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാണ് മത്സരം. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. സ്‌കൂള്‍ പ്രധാനാധ്യാപകന്‍/പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡും മത്സര ദിവസം ഹാജരാക്കണം. മത്സരം സെപ്റ്റംബര്‍ 23ന് രാവിലെ 10.30ന് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹം ഓഡിറ്റോറിയത്തില്‍ നടക്കും.
ടെണ്ടര്‍ ക്ഷണിച്ചു
വനിത-ശിശു വികസന വകുപ്പിന് കീഴില്‍ ചേളന്നൂര്‍ ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് അങ്കണവാടി പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 18ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഇ-മെയില്‍: cdpochelannur@gmail.com. ഫോണ്‍: 8921585499, 9188959866.
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 23ന് ടെണ്ടര്‍ നടക്കും. ഫോണ്‍: 0495 2373566, 9496904270.
കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐ.സി.ഡി.എസ് പ്രോജക്ടിലെ 117 അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 24ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2294016.
കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ അഴുക്കുതുണികള്‍ അലക്കി ഉണക്കുന്ന പ്രവൃത്തി ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 18ന് ഉച്ചക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2620241.
വടകര ജില്ലാ ആശുപത്രിയില്‍ എം.ഐ.സി.യു യൂണിറ്റിലേക്ക് എന്‍.ഐ.വി മെഷീന്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 19ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. വിലാസം: സൂപ്രണ്ട്, ഗവ. ജില്ലാ ആശുപത്രി, വടകര.
ഫോണ്‍: 0496 2524259.
കായികക്ഷമത പരിശോധന
പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പില്‍ അസി. പ്രിസണ്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 420/2025) തസ്തികയുടെ കായികക്ഷമത പരിശോധന സെപ്റ്റംബര്‍ 15, 16, 17, 18, 22, 23 തീയതികളിലും കേരള വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025, 251/2025, 252/2025) തസ്തികയുടെ കായികക്ഷമത പരിശോധന സെപ്റ്റംബര്‍ 24, 25 തീയതികളിലും പന്തീരാങ്കാവ് പി.വി.എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, പെരുവയല്‍ സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ രാവിലെ 5.30 മുതല്‍ നടക്കും.
അഡ്മിഷന്‍ ടിക്കറ്റ്, നിര്‍ദിഷ്ട മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കമീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സല്‍ എന്നിവയുമായി എത്തണമെന്ന് പി.എസ്.സി മേഖല ഓഫീസര്‍ അറിയിച്ചു.
- Log in to post comments