ജില്ലാതല പട്ടയമേള 14ന്; മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 'ഭൂരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യത്തിലൂന്നി സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല പട്ടയമേളയുടെ ഒന്നാം ഘട്ടത്തിന് സെപ്റ്റംബർ 14 ന് തുടക്കമാകും. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങ് റവന്യൂ, സർവ്വേയും ഭൂരേഖയും, ഭൂപരിഷ്കരണം വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ രണ്ടായിരത്തോളം വരുന്ന കൈവശക്കാർക്കാണ് ചടങ്ങിൽ പട്ടയം കൈമാറുന്നത്.
അഡ്വ. എം. റഹ്മത്തുള്ള എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, ഡോ. അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, പി.പി. സുനീർ, എം.എൽ.എമാരായ ആര്യാടൻ ഷൗക്കത്ത്, നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, ടി.വി ഇബ്രാഹിം, പി.എം.എ സമീർ, പി.കെ നവാസ്, കുറുക്കോളി മൊയ്തീൻ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, വി.എസ് ജോയ്, കെ.പി നൗഷാദലി, ടി.പി അഷ്റഫലി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി, മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ്, ജില്ലാ കളക്ടര് ഡോ. വിനയ് ഗോയൽ, തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ സാദിഖ്, മഞ്ചേരി മുനിസിപ്പൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. ബീന ജോസഫ്, വാർഡ് കൗൺസിലർമാരായ കെ.ടി.ഇ രാധാകൃഷ്ണൻ, വി.പി ഫിറോസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിക്കും.
- Log in to post comments