Skip to main content

തടി വിൽപന ഇ-ലേലം ഒക്ടോബറിൽ

പൊതുജനങ്ങളുടെ ഗാർഹിക ആവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപന തിരുവനന്തപുരം തടി വിൽപന ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ ഒക്ടോബർ മാസത്തിൽ നടക്കും. അച്ചൻകോവിൽ, മുള്ളുമല ഡിപ്പോയിൽ ഒക്ടോബർ അഞ്ചിനും, തെന്മല ആര്യങ്കാവ് ഡിപ്പോയിൽ ഒൻപത്, 23 തീയതികളിലും, അച്ചൻകോവിൽ, കുളത്തൂപ്പുഴ ഡിപ്പോയിൽ 14, 27 തീയതികളിലുമാണ് ലേലം നടക്കുക. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. വീട് നിർമിക്കുന്നതിനുള്ള അംഗീകരിച്ച പ്ലാൻ, അനുമതി, സ്‌കെച്ച് എന്നിവയുടെ പകർപ്പുമുള്ള വ്യക്തികൾക്ക് 5 ക്യു.മീറ്റർ വരെ തേക്ക് തടികൾ നേരിട്ട് വാങ്ങുവാൻ സാധിക്കും. ലേലം നടക്കുന്ന ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ ബന്ധപ്പെട്ട രേഖകളുടെ പകർപ്പും അംഗീകൃത തിരിച്ചറിയൽ രേഖയുമായി ഡിപ്പോകളിൽ നേരിട്ട് എത്താവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് : 04712360166 വെബ്സൈറ്റ്: www.mstceccomerce.com

date