ഭിന്നശേഷി സംവരണം: അഭിപ്രായം അറിയിക്കാം
2016 ഭിന്നശേഷി നിയമത്തിൽ (RPWD Act) ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക് ഉറപ്പാക്കുന്നതിലേക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റി, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡിഫറെന്റലി ഏബിൾഡ് വെൽഫെയർ കോർപറേഷൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷൻ സ്റ്റഡീസ് എന്നീ സ്ഥാപനങ്ങളിലെ പ്രവേശന തസ്തികകളുടെ ഫംഗ്ഷനാലിറ്റി അസസ്മെന്റ് സാമൂഹിക നീതി വകുപ്പും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും ചേർന്ന് പൂർത്തിയാക്കി. കരട് ലിസ്റ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തിനായി sjd.kerala.gov.in, www.nish.ac.in വെബ്‌സൈറ്റുകളിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. swdkerala@gmail.com, rpnish@nish.ac.in ഇമെയിൽ വിലാസങ്ങളിലോ RPWD പ്രോജക്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), ശ്രീകാര്യം പി ഒ, തിരുവനന്തപുരം വിലാസത്തിൽ തപാൽ മുഖേനയോ സെപ്റ്റംബർ 26 വൈകിട്ട് 5 വരെ അഭിപ്രായം അറിയിക്കാം.
പി.എൻ.എക്‌സ്. 3739/2026
- Log in to post comments