Post Category
ഇ-ലേലം
ഗാർഹിക ആവശ്യങ്ങൾക്കായുള്ള തേക്ക് തടിയുടെ ചില്ലറ വിൽപ്പന തിരുവനന്തപുരം തടി വിൽപ്പന ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളിൽ ആരംഭിക്കുന്നു. തേക്ക്, മറ്റു തടികൾ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന് 50,000 രൂപയും മറ്റിനങ്ങൾക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമർപ്പിക്കേണ്ടത്. വീട് നിർമിക്കുന്നതിനുവേണ്ടി അംഗീകരിച്ച പ്ലാൻ, അനുമതി, സ്കെച്ച് എന്നിവയുടെ പകർപ്പും ഉള്ള വ്യക്തികൾക്ക് 5 ക്യു.മീറ്റർ വരെ തേക്ക് തടികൾ നേരിട്ട് വാങ്ങാം.
അച്ചൻകോവിൽ, മുള്ളുമല ഡിപ്പോയിൽ ഒക്ടോബർ 5നും തെന്മല ആര്യങ്കാവ് ഡിപ്പോയിൽ 9, 23 തീയതികളിലും അച്ചൻകോവിൽ, കുളത്തൂപ്പുഴ ഡിപ്പോയിൽ 14, 27 തീയതികളിലുമാണ് ലേലം. വിവരങ്ങൾക്ക്: 0471- 2360166, www.mstceccomerce.com.
പി.എൻ.എക്സ്. 3742/2026
date
- Log in to post comments