Skip to main content

*ബീറ്റ് ഫോറസ്റ്റ് ഓഫീസർ, വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ: മാറ്റിവെച്ച കായികക്ഷമതാ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു*

വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 211/2025, 212/2025) പരീക്ഷകൾ സെപ്റ്റംബർ 22, 23, 24, 25, 28 തീയതികളിൽ തൃശ്ശൂർ രാമവർമ്മപുരത്തുള്ള ഡി.എച്ച്.ക്യൂ. ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടത്തും. പ്രൊഫൈൽ മെസ്സേജിൽ വ്യക്തമാക്കിയിട്ടുള്ള തീയതിയിൽ മുൻപ് അനുവദിച്ച അഡ്മിഷൻ ടിക്കറ്റും അസൽ തിരിച്ചറിയൽ രേഖയുമായി ഉദ്യോഗാർത്ഥികൾ രാവിലെ 5:30-ന് എത്തിച്ചേരണം.

ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിലെ വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 215/2025) കായികക്ഷമതാ പരീക്ഷ സെപ്റ്റംബർ 18-ന് ഡി.എച്ച്.ക്യൂ. ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ നടത്തും. ആഗസ്റ്റ് 18-ന് നൽകിയ അഡ്മിഷൻ ടിക്കറ്റും തിരിച്ചറിയൽ രേഖയുമായി ഉദ്യോഗാർത്ഥികൾ രാവിലെ 5:30-ന് രാമവർമ്മപുരം ഡി.എച്ച്.ക്യൂ. ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
പ്രതികൂല കാലാവസ്ഥ കാരണമാണ് രണ്ട് തസ്തികകളിലേക്കുമുള്ള കായികക്ഷമതാ പരീക്ഷകൾ മാറ്റിവെച്ചത്.

date