Skip to main content

*ഒ.ബി.സി വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു* സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് (പി.ജി./പി.എച്ച്.ഡി) പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷി

*ഒ.ബി.സി വിദ്യാർത്ഥികൾക്ക് വിദേശ പഠനത്തിന് ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു*

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിന് (പി.ജി./പി.എച്ച്.ഡി) പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ, എഞ്ചിനീയറിങ്, പ്യുവർ സയൻസ്, അഗ്രികൾച്ചറൽ സയൻസ്, സോഷ്യൽ സയൻസ്, നിയമം, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ് (അഡ്വാൻസ്‌ഡ് കമ്പ്യൂട്ടർ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പടെ) എന്നീ വിഷയങ്ങളിലെ ഉപരിപഠനത്തിനാണ് ധനസഹായം നൽകുന്നത്.  ഒക്ടോബർ 15 വരെ അപേക്ഷ സമർപ്പിക്കാം.

കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കവിയരുത്. യോഗ്യരായ വിദ്യാർത്ഥികൾക്ക് www.egrantz.kerala.gov.in എന്ന വെബ്-സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മാനദണ്ഡങ്ങളും മറ്റ് നിർദ്ദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റിൽ ലഭ്യമാണ്.  

date