Skip to main content

*ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ട്രെയിനർ ഒഴിവ്: വാക്ക്-ഇൻ ഇൻ്റർവ്യൂ സെപ്റ്റംബർ 18-ന്*

 ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തേക്ക് വിവിധ ഇനങ്ങളിൽ പരിശീലനം നൽകുന്നതിനായി ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു. നൃത്തം, കരാട്ടെ, വാദ്യോപകരണ പരിശീലനം എന്നിവയിലാണ് പരിശീലകരെ ആവശ്യമുള്ളത്.

യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 18-ന് രാവിലെ 11-ന് ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ (നായരങ്ങാടി) വാക്ക്-ഇൻ ഇൻ്റർവ്യൂ നടത്തും. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും തിരിച്ചറിയൽ കാർഡുമായി നേരിട്ട് ഹാജരാകേണ്ടതാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ- 0480-2960400, 0480-2706100.

date