Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
ഏലപ്പാറ ഗവണ്മെന്റ് ഐ.ടി.ഐ യില്‍ റെഫ്രിജറേഷന്‍ ആന്റ് എയര്‍കണ്ടീഷനിംഗ് ടെക്നീഷ്യന് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ് ട്രേഡില്‍ എന്‍.റ്റി.സി / എന്‍.എ.സി യും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ അംഗീകൃത ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും.
യോഗ്യതയുള്ളവര്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11ന് ഏലപ്പാറ ഗവ. ഐ. ടി.ഐ പ്രിന്‍സിപ്പല്‍ മുന്‍പാകെ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അഭിമുഖത്തിന് എത്തണമെന്ന്് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഫോണ്‍: 9605504469, 9946010769.
date
- Log in to post comments