Skip to main content

പ്രവാസി പരാതി പരിഹാര കമ്മിറ്റിയിൽ പങ്കെടുക്കാം

 

പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ജില്ലയിൽ രൂപീകരിച്ച പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ രണ്ടാമത് യോഗം ജനുവരി 24 ന് മൂന്ന് മണിക്ക് കുടപ്പനക്കുന്ന് കളക്ടറേറ്റിൽ ചേരുമെന്ന് ജില്ലാ കളക്ടർ ഡോ. കെ. വാസുകി അറിയിച്ചു. ഗവൺമെന്റ്/ഗവൺമെന്റ് ഇതര സ്ഥപനങ്ങളുമായുള്ള പ്രശ്‌നങ്ങൾ, ലൈസൻസുകൾ നേടുന്നതിലുള്ള പ്രശ്‌നങ്ങൾ തുടങ്ങിയവ കമ്മിറ്റി മുമ്പാകെ ഹാജരായി ബോധിപ്പിക്കാം. പ്രവാസികൾക്കും പ്രവാസിക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും 24 ന് നടക്കുന്ന യോഗത്തിൽ പങ്കെടുത്ത് പ്രശ്‌നങ്ങൾ അവതരിപ്പിക്കാമെന്ന് കളക്ടർ അറിയിച്ചു.
   (പി.ആർ.പി. 42/2019)

 

date