Skip to main content

ജില്ലാ സ്പീഷീസ് പ്രഖ്യാപനം: നിർദേശങ്ങൾ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി നടപ്പിലാക്കുന്ന 'ജില്ലയുടെ തനത് സ്പീഷീസ് പ്രഖ്യാപനം' പദ്ധതിയിലേക്ക് പൊതുജനങ്ങളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ചു. ജില്ലയുടെ തനതായ കാലാവസ്ഥ, ജലസമ്പത്ത് എന്നിവയുമായി ബന്ധപ്പെട്ട വൃക്ഷം, ജലസസ്യങ്ങൾ, മൃഗം, പറവ, ഔഷധസസ്യങ്ങൾ, ചെറുജീവികൾ, ഷഡ്പദങ്ങൾ, പാമ്പുകൾ, മത്സ്യങ്ങൾ,  ഉഭയജീവികൾ തുടങ്ങിയ വിഭാഗങ്ങളിലാണ് നിർദേശങ്ങൾ നൽകാവുന്നത്.
നിർദേശിക്കുന്ന ജീവിവർഗത്തിന്റെ മലയാളം പേര്, ശാസ്ത്രീയ നാമം, ആവാസവ്യവസ്ഥ, പ്രത്യേകതകൾ, ജില്ലയുടെ ഔദ്യോഗിക ജീവിവർഗ്ഗമായി തിരഞ്ഞെടുക്കാനുള്ള കാരണങ്ങൾ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. ചിത്രങ്ങൾ ഉണ്ടെങ്കിൽ അവയും ഉൾപ്പെടുത്താം.
താൽപര്യമുള്ളവർ സെപ്റ്റംബർ 25-നകം pldcksbb@gmail.comdptpkd@gmail.com എന്നീ ഇ-മെയിലുകളിൽ വിവരങ്ങൾ നൽകണം. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ https://keralabiodiversity.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9539517632.

ReplyReply allForward

You can't react with an emoji to a group

 

 

 

 

date