Skip to main content

ഫയൽ അദാലത്ത്

 

കോട്ടയം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ തീർപ്പാക്കാത്ത ഫയലുകൾ തീർപ്പാക്കുന്നതിന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി മാസത്തിൽ നടത്തുന്ന അദാലത്തിലേക്ക് ജനുവരി 15 നകം പരാതികൾ നൽകാം. പരാതികൾ ഡെപ്യൂട്ടി ഡയറക്ടർ, കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, വയസ്‌കരക്കുന്ന് പി.ഒ കോട്ടയം -686001  എന്ന വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2563317.
(പി.ആർ.പി. 46/2019)

 

date