Skip to main content

കൗൺസലിങ് സൈക്കോളജി കോഴ്‌സ്

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്യൂണിറ്റി കോളജ് ജനുവരിയിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തുന്ന കോഴ്‌സിന് ആറു മാസമാണു കാലാവധി. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാംപിനു സമീപമുള്ള എസ്.ആർ.സി. ഓഫിസിൽ ലഭിക്കും. വിശദ വിവരങ്ങൾ ംംം.ൃെര.സലൃമഹമ.ഴീ്.ശി, ംംം.ൃെരരര.ശി  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 25നു മുൻപ് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സസ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം - 33 എന്ന വിലാസത്തിൽ ലഭിക്കുമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ 0471 2325101, 2325102.
(പി.ആർ.പി. 48/2019)

 

date