Skip to main content

വന്യജീവി വാരാഘോഷം: മത്സരങ്ങള്‍ നടത്തും

2026 ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന് മുന്നോടിയായി ഇടുക്കി സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ഒക്ടോബര്‍ രണ്ട്,മൂന്ന് തീയതികളില്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ വച്ചാണ്് മത്സരങ്ങള്‍.  വ്യക്തിഗത മത്സരങ്ങള്‍ക്ക് അംഗീകാരമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് അധികാരികളുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എത്തുന്ന രണ്ട് പേര്‍ക്ക് വീതവും, ക്വിസ്് മത്സരത്തിന് രണ്ടു പേര്‍ ഉള്‍പ്പെടുന്ന ഒരു ടീമിനും ലൈവ് മോഡലിംഗിന് അഞ്ച് പേര്‍ ഉള്‍പ്പെടുന്ന ഒരു ടീമിനും പങ്കെടുക്കാവുന്നതാണ്.
ഹയര്‍ സെക്കന്ററി തലത്തിലുള്ള മത്സരാര്‍ഥികളെ കോളജ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. രജിസ്‌ട്രേഷന്‍, പെന്‍സില്‍ ഡ്രോയിംഗ്(എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളജ് വിഭാഗം), വാട്ടര്‍ കളര്‍ പെയിന്റിംഗ്(എല്‍.പി, യു.പി, ഹൈസ്‌കൂള്‍, കോളജ് വിഭാഗം), ലൈവ് മോഡലിംഗ്(എച്ച്.എസ്.വിഭാഗം മാത്രം), ഉപന്യാസം(മലയാളം, തമിഴ്-ഹൈസ്‌കൂള്‍, കോളജ് വിഭാഗം) എന്നീ മത്സരങ്ങള്‍ ഒക്ടോബര്‍ രണ്ടിനും ക്വിസ്(യു.പി, ഹൈസ്‌കൂള്‍, കോളജ് വിഭാഗം), പ്രസംഗം(മലയാളം, തമിഴ്-ഹൈസ്‌കൂള്‍, കോളജ് വിഭാഗം) എന്നീ മത്സരങ്ങള്‍ ഒക്ടോബര്‍ മൂന്നിനും നടത്തും. ഇതുകൂടാതെ പൊതുവിഭാഗങ്ങള്‍ക്കായും വനംവകുപ്പ് ജീവനക്കാര്‍ക്കായും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി(കളര്‍), വൈല്‍ഡ്‌ലൈഫ് പോസ്റ്റര്‍ ഡിസൈനിംഗ്, വൈല്‍ഡ്‌ലൈഫ് ഷോര്‍ട്ട് ഫിലിം, വൈല്‍ഡ്‌ലൈഫ് യാത്രാവിവരണം(മലയാളം, ഇംഗ്ലീഷ്), വൈല്‍ഡ്‌ലൈഫ് റീല്‍സ് ഇനങ്ങളിലും മത്സരങ്ങള്‍ നടത്തും. സംസ്ഥാനതലത്തില്‍ വിധി നിര്‍ണ്ണയിക്കുന്ന ഈ മത്സര ഇനങ്ങള്‍ക്കുളള എന്‍ട്രികള്‍ വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.forest.kerala.gov.in എന്നതിലൂടെ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍: 04862232505, 9400660843, 9995044010.

date