Skip to main content

ത്രീ ഡി പ്രിന്റിംഗ് ബിൽഡിംഗ് ടെക്‌നോളജി സെന്റർ ഉദ്ഘാടനം 30ന്

        ത്രീ ഡി പ്രിന്റിംഗ് ബിൽഡിംഗ് ടെക്‌നോളജി സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 30 രാവിലെ 10ന് തിരുവനന്തപുരം പിടിപി നഗറിലെ നിർമ്മിതി ഹിൽസിൽ നടക്കും. ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. ചടങ്ങിനോടനുബന്ധിച്ച് ഇന്റഗ്രേറ്റഡ് സ്‌കിൽ ട്രെയിനിംഗ് പ്രോഗ്രാം 2026നും തുടക്കമാകും. ഭവന നിർമാണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എസ് സുഹാസ് മുഖ്യപ്രഭാഷണം നടത്തും.  ജില്ലാ കളക്ടർ അനു കുമാരി, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വർഗ്ഗീസ്, കെസ്‌നിക് ചീഫ് ടെക്‌നിക്കൽ ഓഫീസർ സന്തോഷ് വി എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 4001/2026

date