ജില്ലാതല അറിയിപ്പുകള്‍
ദിശയോഗം മാറ്റിവച്ചു
സപ്തംബര്‍ 29 ന് തീരുമാനിച്ച ദിശ രണ്ടാം പാദ യോഗം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കംപ്യൂട്ടര്‍ കോഴ്‌സുകള്‍
കേരളസംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്റെ കീഴില്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കുളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പി.ജി.ഡി.സി.എ., ഡി.സി.എ.,ഡാറ്റ എന്‍ട്രി കോഴ്‌സുകളുടെ അടുത്ത ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു.കുറഞ്ഞ ഫീസ് നിരക്കില്‍പ്രവേശനം നേടാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 9 നു മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. എസ് സി/എസ് ടി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് ഇളവ്. ഫോണ്‍: 0497 2800572, 9496015018.
സൈക്കോ സോഷ്യല്‍ കൌണ്‍സിലര്‍
കൂത്തുപറമ്പ് സബ് ട്രഷറിക്ക് സമീപത്തുള്ള സ്ഥിരം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ സൈക്കോ സോഷ്യല്‍ കൌണ്‍സിലര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ സ്ത്രകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സൈക്കോളജി/ സൈക്ക്യാട്രി/ ന്യൂറോസയന്‍സ് എന്നിവയിലേതെങ്കിലുമുള്ള പ്രൊഫഷണല്‍ ഡിഗ്രി/ഡിപ്ലോമ, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ 12 വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ കോമ്പൌണ്ടില്‍ പ്രവര്‍ത്തിക്കുന്ന വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. പ്രായപരിധി 40 വയസ്സ്. ഫോണ്‍: 0490 2367450, 7306996066.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍
കണ്ണൂര്‍ ഗവ.ഐ.ടി.ഐ യില്‍ ടെക്‌നീഷ്യന്‍ മെക്കാട്രോണിക് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാട്രോണിക് /മെക്കാനിക്കല്‍/ഇന്‍സ്ട്രമെന്റേഷന്‍/ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രി /ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പൊതുവിഭാഗത്തില്‍പ്പെട്ട യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്ന് രാവിലെ 11 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് പ്രിന്‍സിപ്പാള്‍ മുന്‍പാകെ ഹാജരാകണം. ഫോണ്‍ 0497 2835183.
ഗസ്റ്റ് ലക്ചറര്‍ നിയമനം
മാവേലിക്കര രാജാ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്സില്‍ പെയിന്റിംഗ് വിഭാഗത്തിലെ ഒഴിവുള്ള 'ലെക്ച്ചറര്‍ ഇന്‍ ഹിസ്റ്ററി ഓഫ് ആര്‍ട്സ് & എസ്‌തെറ്റിക്സ്' (ഒഴിവ്: 1) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ്-ലക്ചററെ നിയമിക്കുന്നു. യോഗ്യത ബി.എഫ്.എ/എം.എഫ്.എ, മുന്‍ പരിചയം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് സ്റ്റേറ്റ് മെന്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ഒമ്പതിന് 11 മണിക്ക് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0479 2341199.
ഫിഷറി ഗാര്‍ഡ് നിയമനം
ഫിഷറീസ് വകുപ്പ് വഴി ജില്ലയില്‍ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി 2026-27 നടപ്പിലാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറി ഗാര്‍ഡിനെ നിയമിക്കുന്നു. യോഗ്യത വി.എച്ച്.എസ്.സി ഫിഷറീസ് സയന്‍സ്/എച്.എസ്.ഇ. സ്രാങ്ക് ലൈസന്‍സ് ഉളളവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, സര്‍ട്ടിഫിക്കളുടെഅസ്സലും പകര്‍പ്പും, അനുബന്ധ രേഖകളും സഹിതം ഒക്ടോബര്‍ അഞ്ചിന് ഉച്ചയ്ക്ക് 2.30 മണിക്ക് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. മത്സ്യബന്ധന യാനങ്ങളിലോ, മറ്റ് യാനങ്ങളിലോ സേവനമനുഷ്ഠിച്ചവര്‍ക്കും (പുഴയില്‍/കടവില്‍) മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ഉളളവര്‍ക്കും മുന്‍ഗണന. കൂടതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0471 2731081.
ഡിറ്റിപിസിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി - അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍ ഡിടിപിസിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി ആകാന്‍ അവസരം. ടൂറിസത്തില്‍ അംഗീക്ര്യത ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പരമാവധി 11 മാസത്തേക്ക് ആണ് നിയമനം. സോഷ്യല്‍ മീഡിയ പേജുകള്‍ കൈകാര്യം ചെയ്തുള്ള പരിചയം , പോസ്റ്റര്‍ /ബ്രോഷര്‍ ഡിസൈനിങ് തുടങ്ങിയവയില്‍ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റ , യോഗ്യതയുടെ പകര്‍പ്പ് എന്നിവ അടങ്ങിയ അപേക്ഷ സെക്രട്ടറി, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കണ്ണൂര്‍ - 2 വിലാസത്തിലോ ശിളീ@റുേരസമിിൗൃ.രീാ ഇ മെയില്‍ വിലാസത്തിലോ ഒക്ടോബര്‍ ഏഴിനുള്ളില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 2026 ഒക്ടോബര്‍ 1 നു 30 വയസ്സില്‍ കവിയാന്‍ പാടില്ല. ഫോണ്‍: 0497-2706336.
സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്
കണ്ണൂര്‍ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ & മോഡല്‍ കരിയര്‍ സെന്റര്‍ കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ സര്‍വ്വീസ് ടെക്‌നീഷ്യന്‍, സ്റ്റോര്‍ കീപ്പര്‍, വെല്‍ഡര്‍ കം ബേസിക്ക് ഇലക്ട്രീഷ്യന്‍, ബില്ലിംഗ് & കാഷ്യര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍കെയര്‍ എക്സിക്യൂട്ടീവ്, ഹെല്‍പ്പര്‍, ലോഡിംഗ് & അണ്‍ലോഡിംഗ് സ്റ്റാഫ്, ഫ്‌ലോര്‍ മാനേജര്‍, സ്റ്റോര്‍ മാനേജര്‍ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ഐ.ടി.ഐ ഇലക്ട്രോണിക്‌സ്, ഡിപ്ലോമ ഇലക്ട്രോണിക്‌സ്, ബി ടെക്ക് ഇലക്ട്രോണിക്‌സ്, യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30 രാവിലെ 9.30 മണിക്ക് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ മാങ്ങാട്ടുപറമ്പ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & ഗൈഡന്‍സ് ബ്യൂറോയില്‍ 3 സെറ്റ് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം എത്തിച്ചേരണം. ഫോണ്‍: 0497 2703130.
മുതവല്ലി/കമ്മിറ്റി ഭാരവാഹികള്‍ക്കുള്ള പരിശീലന ക്ലാസ്
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് വേണ്ടി സപ്തംബര്‍ 30 ബുധനാഴ്ച രാവിലെ 10 മണിക്ക് രാമന്തളി മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തില്‍ (പി.ഒ. വടക്കുമ്പാട്, വഴി. പയ്യന്നൂര്‍) നടത്തുന്ന ശില്‍പ്പശാലയില്‍ മുഴുവന്‍ മുതവല്ലി/കമ്മിറ്റിഭാരവാഹികളും പങ്കെടുക്കണമെന്ന് ഡിവിഷണല്‍ വഖ്ഫ് ഓഫീസര്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം
കിണക്കവക്കല്‍ അയ്യപ്പന്‍തോട് പാലത്തിന്റെ ടാറിങ്ങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കിണവക്കല്‍ - വേങ്ങാട് റോഡ് ബ്ലോക്ക് ചെയ്യും. കൂത്തുപറമ്പ് ഭാഗത്ത് നിന്നും വേങ്ങാട് ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും കിണറ്റിന്റവിട ശങ്കരനല്ലൂര്‍ കൈതച്ചാല്‍ വഴി വേങ്ങാട് ഭാഗത്തേക്കും, വേങ്ങാട് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും കൈതച്ചാല്‍ നിന്നും തിരിഞ്ഞ് ശങ്കര നെല്ലൂര്‍ കിണറ്റിന്റവിട വഴി കൂത്തുപറമ്പിലേക്കും പോകണം.
ദര്‍ഘാസ് ക്ഷണിച്ചു
തളിപ്പറമ്പ് താലൂക്കിലെ ദുരന്തപ്രതികരണത്തിന് പ്രവര്‍ത്തിക്കുന്നതിനായി ഒരു വാഹനം (ബോലെറോ, ഗൂര്‍ക്ക) കരാര്‍ അടിസ്ഥാനത്തില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ വാടകയക്ക് എടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ അഞ്ചിന് വൈകുന്നേരം നാല് മണി. ഫോണ്‍: 0460 2203142.
പ്രിസം അഭിമുഖം സപ്തംബര്‍ 30ന്
പ്രിസം പദ്ധതിയിലേയ്ക്ക് ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്ററുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം കണ്ണൂര്‍ സിവില്‍ സ്റ്റേഷനിലെ പി.ആര്‍.ഡി. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സപ്തംബര്‍ 30ന് നടത്തും. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് രാവിലെ പത്ത് മണിക്കും, വയനാട് ജില്ലയില്‍ നിന്നുള്ളവര്‍ക്ക് 11 മണിക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ഉച്ചയ്ക്ക് 1.30 നും ആണ് അഭിമുഖം. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ വിജയികളായിട്ടുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനുള്ള അറിയിപ്പ് എസ്എംഎസ്, വാട്സ്ആപ്പ് മുഖാന്തിരം നല്‍കിയിട്ടുണ്ട്.
അഭിമുഖത്തിന് എത്തുന്നവര്‍ പരീക്ഷാ ഹാള്‍ടിക്കറ്റ്, അപേക്ഷയില്‍ പറഞ്ഞ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കൊണ്ടുവരണം. ഫോണ്‍: 0497 2760725.
ഡ്രൈവര്‍ കം അറ്റന്റന്റ്
മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 89 ദിവസത്തേക്ക് മാത്രം ഡ്രൈവര്‍ കം അറ്റന്റന്റിനെ (3 ഒഴിവ് - ഇരിട്ടി, പഴയങ്ങാടി, കണ്ണൂര്‍) തെരഞ്ഞെടുക്കുന്നു. രാത്രികാല മൃഗചികിത്സാ സേവനത്തിന് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, എസ്.എസ്.എല്‍.സി. ബുക്ക് എന്നിവയും അവയുടെ പകര്‍പ്പും സഹിതം സപ്തംബര്‍ 30 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ 0497 2700267.
പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടം
ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ടം ക്യാമ്പയിന്റെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്ന ഉല്‍ഘാടനം ചെയ്തു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 27 വരെ ജില്ലയിലെ എല്ലാ മൃഗാശുപത്രികളുടെയും നേതൃത്വത്തില്‍ നായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കും.
കുത്തിവെപ്പിനു വിധേയമാകുന്ന ഓരോ വളര്‍ത്തു നായ്ക്കും റാബീസ് ഫ്രീ കേരള വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുമായി അതതു തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ സമീപിച്ച് ലൈസന്‍സ് നേടാവുന്നതാണ്. മൂന്നു മാസവും അതിനു മുകളിലും പ്രായമുള്ള എല്ലാ വളര്‍ത്ത് നായിക്കളെയും കുത്തിവെപ്പിന് വിധേയമാക്കേണ്ടതാണ്.
ചടങ്ങില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വിനോദ് കുമാര്‍ എം, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ജയന്‍ കെ സി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ഡോ. സരിക പി, ഡോ. അനില്‍കുമാര്‍ ടി കെ, ഡോ. അനില്‍കുമാര്‍ കെ.പി, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ.പി.ഷൈജി, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ പദ്മരാജ്. പി. കെ, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍മാരായ ഡോ.അനില്‍കുമാര്‍.ഇ, ഡോ. കിരണ്‍വിശ്വനാഥ്, ഡോ. ദീപ.എ ,ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.നിതിന.കെ , ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
- Log in to post comments