Post Category
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*
കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. നോർക്ക അറ്റസ്റ്റേഷന് യോഗ്യതയുള്ളതും സർക്കാർ അംഗീകൃതവുമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജി കോഴ്‌സിലേക്കും പി.ജി.ഡി.സി.എ, ഡി.സി.എ കോഴ്‌സുകളിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താത്പര്യമുള്ളവർ കലൂർ റിസർവ് ബാങ്കിന് സമീപമുള്ള എം.ഇ.എസ് കൾച്ചറൽ കോംപ്ലക്‌സിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോൺ- 0484 2971400, 8590605259.
date
- Log in to post comments