Post Category
പ്രിസം പാനൽ അഭിമുഖം 30ന്
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിലേക്ക് പാലക്കാട് ജില്ലയിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ എംപാനൽ ചെയ്യുന്നതിന് സെപ്റ്റംബർ 30ന് അഭിമുഖം നടത്തും. എഴുത്ത് പരീക്ഷയിൽ വിജയിച്ചവർക്ക് അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി എസ്.എം.എസ്., വാട്സ്ആപ്പ് അറിയിപ്പുകൾ നൽകിയിട്ടുണ്ട്. തൃശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ രണ്ടാം നിലയിലുള്ള ഐപിആർഡി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിൽ രാവിലെ 10 മുതലാണ് അഭിമുഖം. പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖത്തിന് എത്തുന്നവർ ഹാജരാക്കണം. ഫോൺ: 9847744612.
date
- Log in to post comments