Skip to main content

വ്യവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ 2026 ഒക്ടോബറിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തൊഴിൽ തർക്ക കേസുകളും ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.

ഒക്ടോബർ 5, 6, 12, 13, 19, 26, 27 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി (ആർ.ഡി.ഒ. കോർട്ട്) ഹാളിലാണ് വിചാരണ നടക്കുക. ഒക്ടോബർ 8-ന് പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതി ഹാളിലും, ഒക്ടോബർ 16, 23, 30 തീയതികളിൽ മഞ്ചേരി മാധവൻ നായർ സ്മാരക മന്ദിരത്തിലുള്ള പഴയ മുൻസിപ്പൽ ഓഫീസ് ഹാളിലും വിചാരണ നടക്കുമെന്ന് പാലക്കാട് വ്യവസായിക ട്രൈബ്യൂണൽ സെക്രട്ടറി അറിയിച്ചു. 
 

date