Skip to main content

വന്യജീവി വാരാഘോഷ പ്രതിജ്ഞ 5ന്

സംസ്ഥാനത്ത് ഒക്ടോബർ 2 മുതൽ ഒരാഴ്ച വന്യജീവി വാരമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 5 ഉച്ചയ്ക്ക് മുമ്പ് സർക്കാർ ഉദ്യോഗസ്ഥരും സ്‌കൂൾ വിദ്യാർഥികളും വനം വന്യജീവി സംരക്ഷണ പ്രതിജ്ഞ എടുക്കണമെന്ന് നിർദേശിച്ച് സർക്കാർ ഉത്തരവായി.

പ്രതിജ്ഞ:

“വന്യജീവി സംരക്ഷണം ഭരണഘടനാപരമായ എന്റെ മൗലിക കർത്തവ്യങ്ങളുടെ ഭാഗമാണെന്നും അതിന് വിഘാതമാകുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിയ്ക്കും മാനവരാശിയ്ക്കും എതിരാണെന്നും ഞാൻ മനസിലാക്കുന്നു. വനം-വന്യജീവി സംരക്ഷണം എന്റെ കടമയായി തിരിച്ചറിഞ്ഞു പ്രവർത്തിക്കുമെന്നും വനം വന്യജീവി സംരക്ഷണം, സഹവർത്തിത്വം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും ഞാൻ ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.”

പി.എൻ.എക്‌സ്. 4048/2026

date