Skip to main content

2026-27 ഒന്നാം വിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ നാളെ (സെപ്റ്റംബർ 30-ന്) അവസാനിക്കും 

 

2026-27 നെല്ല് സംഭരണ സീസണിലെ ഒന്നാം വിള (വിരിപ്പ്) വികേന്ദ്രീകൃത നെല്ല് സംഭരണ പദ്ധതിയുമായി ബന്ധപ്പെട്ട 2026 ആഗസ്റ്റ് 15 ്ന് ആരംഭിച്ച കർഷക രജിസ്ട്രേഷൻ നാളെ (സെപ്റ്റംബർ 30-ന്) അവസാനിക്കും.

 2026 ഡിസംബർ 31-നകം കൊയ്ത്ത് പൂർത്തിയാക്കി നെല്ല് സംഭരണം നടത്തേണ്ട മുഴുവൻ കർഷകരും നിശ്ചിത തീയതിക്കകം തന്നെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഒന്നാം വിള നെല്ല് സംഭരണത്തിനായി ഇനി രജിസ്ട്രേഷൻ തീയതി നീട്ടി നൽകുകയോ മറ്റൊരു അവസരം അനുവദിക്കുകയോ ഇല്ലെന്ന് സപ്ലൈക്കോ വ്യക്തമാക്കി.

 കർഷകർക്ക് നേരിട്ടോ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ www.supplycopaddy.in എന്ന പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി പോർട്ടൽ സന്ദർശിക്കുക.

date