Skip to main content

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് രണ്ട് സീറ്റുകളും എൽ ഡി എഫ്, ട്വെൻ്റി ട്വെൻ്റി  ഒരോ സീറ്റും നേടി

 

ജില്ലയിലെ നാല് തദ്ദേശ വാർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. യു ഡി എഫ്
രണ്ട് സീറ്റുകളും എൽഡിഎഫ് ട്വെൻ്റി ട്വെൻ്റി  ഒരോ സീറ്റ് വീതവും  നേടി.

യുഡിഎഫ് സ്ഥാനാർഥികളായ ജോസ് കനിയത്തോടത്ത് 611 വോട്ട് നേടി വടക്കേക്കര ഗ്രാമപഞ്ചായത്ത്
മടപ്ലാതുരുത്ത് കിഴക്കിൽ വിജയിച്ചു. കൊച്ചി കോർപ്പറേഷൻ അയ്യപ്പങ്കാവ് വാർഡിൽ എ കെ അജിത്കുമാർ
1492 വോട്ടുകളും നേടി.
പാറക്കടവ് ഗ്രാമപഞ്ചായത്തിൽ പുളിയനം തെക്ക് വാർഡിൽ സി പി ഐ (എം)  സ്‌ഥാനാർഥി
സുഗന്ധി ജോഷി 575 വോട്ടുകൾ നേടി വിജയിച്ചു. പൂത്തൃക്ക ഗ്രാമപഞ്ചായത്ത് കോലഞ്ചേരി ഈസ്റ്റിൽ ട്വെൻ്റി ട്വെൻ്റി സ്ഥാനാർഥിയായ ദീനാമ്മ 339 വോട്ടുകൾക്ക് വിജയിച്ചു.

date