ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുള്ള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന മൾട്ടിമീഡിയ, പാക്കേജിംഗ് ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പട്ടികജാതി / പട്ടികവർഗ / മറ്റർഹ വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ് സൗജന്യവും സ്റ്റൈപൻഡും ലഭിക്കും. ഒ.ബി.സി./ എസ്.സി.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.
അപേക്ഷാ ഫോം 100 രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും മണിഓർഡറായി 135 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രയിനിങ്ങ്, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം - 695024 വിലാസത്തിൽ തപാലിലും, വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കണം. വിവരങ്ങൾക്ക്: 0471-2474720, 0471-2467728, www.captkerala.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.
പി.എൻ.എക്സ്. 4069/2026
- Log in to post comments