Skip to main content

ഓറഞ്ച് അലർട്ട്: 3 ജില്ലകളിൽ സൈറൺ മുഴങ്ങും

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനപ്രകാരം ഇന്ന് (ഒക്ടോബർ 1) പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇന്ന് വൈകിട്ട് 4 നും 4.30 നും ഇടയിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ കവചം (KaWaCHaM) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങും.

പി.എൻ.എക്‌സ്. 4072/2026

date