Skip to main content

മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം ചേര്‍ന്നു

മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം  മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. റിനിഷ വി  ഉദ്ഘാടനം ചെയ്തു. എ.ഡി.എം സാദിഖ് പി.ഒ അധ്യക്ഷനായി.  വിവിധ കായിക മേഖലയിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ  തെരഞ്ഞെടുപ്പ് കഴിഞ്ഞ തവണ യുവജന ക്ഷേമ വകുപ്പു മുഖേന ആക്കിയതിനെ തുടര്‍ന്ന് മലപ്പുറം ഉള്‍പ്പെടെയുള്ള മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ അവസരം ലഭിച്ചില്ലെന്ന് പരാതി സംസ്ഥാന  സര്‍ക്കാരിന്റെയും കായിക വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഏഴു ജില്ലകള്‍ ഉള്‍പ്പെടുന്ന രണ്ട് സോണുകള്‍ ആയി സെലക്ഷന്‍ നടത്തി സെലക്ഷന്‍ ടീം രണ്ടു തരത്തില്‍ മാര്‍ക്കിട്ടതിനെ തുടര്‍ന്നാണ് മലബാര്‍ മേഖലയില്‍ നിന്നുള്ള കായിക താരങ്ങളുടെ അവസരം നഷ്ടമായത.് കായിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും ജനറല്‍ ബോഡിയോഗത്തില്‍ തീരുമാനം. നിര്‍ജീവമായ അസോസിയേഷനുകളെ പുനഃസംഘടിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അഭിപ്രായമുയര്‍ന്നു. 2025-26 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഋഷികേഷ് കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുരുഗരാജ് ടി,  സി. സുരേഷ്, യു. അബ്ദുല്‍ കരീം, അന്‍വര്‍ കെ.വി, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍,  വിവിധ അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date