Skip to main content

പാരമ്പര്യേതര ട്രസ്റ്റി നിയമനം

തിരൂരങ്ങാടി താലൂക്കിലെ തിരുവര്‍ച്ചനാംകുന്ന് ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് നിയമിക്കുന്നതിന് ഹിന്ദുമത ധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള്‍ ഒക്ടോബര്‍ 27 ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും അസിസ്റ്റന്റ് കമ്മീഷണര്‍  ഓഫീസിലും വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസിലും ലഭ്യമാണ്.

date