Skip to main content

ഗാന്ധി ജയന്തി വാരാഘോഷം: ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 2)

 

 

ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം, എക്സൈസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 

ഗാന്ധി ജയന്തി വാരാഘോഷം 2026-ന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 2) രാവിലെ 10.30-ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിൽ രാജൻ ജെ പല്ലൻ എം. എൽ. എ നിർവഹിക്കും. 

 

ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷയാകും. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സി.കെ. സജികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. 

 

തുടർന്ന്, ശ്രീ കേരള വർമ്മ കോളേജ് എൻ.എസ്.എസ് വോളന്റിയർമാർ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ സ്കിറ്റും അരങ്ങേറും. 

 

സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ ഗാന്ധിജയന്തി സന്ദേശം നൽകും.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും, അസിസ്റ്റന്റ് എഡിറ്റർ കെ.സി. ഹരിദാസ് നന്ദിയും രേഖപ്പെടുത്തും.

 

തൃശൂർ കോർപ്പറേഷൻ കൗൺസിലർ പൂർണിമ സുരേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. പി.പി. സിലിജ, ഗവ. മോഡൽ ഗേൾസ് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് ഡോ. ബിന്ദു മേനോൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എൻ. രാജഗോപാൽ, കേരള സർവോദയ മണ്ഡലം പ്രസിഡന്റ് പി. രാജേന്ദ്രൻ, ഗാന്ധിദർശൻ വേദി സെക്രട്ടറി ഡോ. അജിതൻ മേനോത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

 

വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് നെടുപ്പുഴ കസ്തൂർബാ കേന്ദ്രത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും സർവ്വമത പ്രാർത്ഥനയും നടക്കും. ഒക്ടോബർ ആറിന് ജില്ലയിലെ അപ്പർ പ്രൈമറി–ഹൈസ്കൂൾ വിദ്യാലയങ്ങളിൽ പ്രസംഗം, പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് എന്നിവ ഉൾപ്പെടുത്തി 'ഗാന്ധിദർശൻ സാഹിത്യ സംഗമവും' സംഘടിപ്പിക്കും. ഒക്ടോബർ എട്ടിന് അയ്യന്തോൾ വയലാ കൾച്ചറൽ സെന്ററിൽ നടത്തുന്ന സമാപന സമ്മേളനത്തിൽ "സർവോദയം: കാലവും കാഴ്ചപ്പാടും" എന്ന പുസ്തകം പ്രകാശനം ചെയ്യും.

 

date