Skip to main content
ഗാന്ധിയര്‍ ദര്‍ശനങ്ങള്‍ പുതുതലമുറയ്ക്കും വഴികാട്ടി: ജില്ലാ കളക്ടര്‍

ഗാന്ധിയര്‍ ദര്‍ശനങ്ങള്‍ പുതുതലമുറയ്ക്കും വഴികാട്ടി: ജില്ലാ കളക്ടര്‍

 

ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

ഗാന്ധി ദര്‍ശനങ്ങളെന്നാല്‍ ഗാന്ധിജിയുടെ ജീവിതം തന്നെയാണെന്നും ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഗാന്ധിജിയുടെ ജീവിതസന്ദേശം പകര്‍ന്നുനല്‍കാന്‍ നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കാനനൂര്‍ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റിയും ചേര്‍ന്ന് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടത്തിയ ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗാന്ധിയന്‍ ദര്‍ശനങ്ങളും മൂല്യങ്ങളും പുതിയ തലമുറകള്‍ക്കും വഴികാട്ടിയും പ്രചോദനവുമാണ്. ഗാന്ധിജിയുടെ ജീവിതം തന്നെയാണ് സന്ദേശം. ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമ സ്വരാജിന്റെ  മന്ത്രം ഇന്നും ഗ്രാമീണ വികസനത്തില്‍ പ്രസക്തമാണ്. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരായ ആളുകളെ കൂടി പരിഗണിച്ചായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്ന ഗാന്ധിജിയുടെ അധ്യാപനം പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എക്കാലത്തേക്കുമുള്ള ഏറ്റവും വലിയ സന്ദേശമാണെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. 

മഹാത്മാ മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി പ്രസിഡന്റ് ഇ വി ജി നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഐപിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ എ അരുണ്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ കരീം സി പി, ഗാന്ധി സെന്റിനറി മെമ്മോറിയല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി സി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

ചിത്രരചനാ മത്സര വിജയികള്‍

എല്‍പി വിഭാഗം
ഒന്നാം സ്ഥാനം-ആദവ്യ ശ്രീജിത്ത് പി. (തുഞ്ചത്താചാര്യ ബാലഭവന്‍) 
രണ്ടാം സ്ഥാനം-ആദിഷ് കൃഷ്ണ കെ.വി (എടക്കേപ്പുറം എല്‍പി സ്‌കൂള്‍)
മൂന്നാം സ്ഥാനം- ആര്‍ജവ് സി. (രാമപുരം എല്‍പി സ്‌കൂള്‍)

യുപി വിഭാഗം
ഒന്നാം സ്ഥാനം- സഹസ്ര സുജിത്ത് പി.സി. (വട്ടിപ്രം യുപി സ്‌കൂള്‍, കൂത്തുപറമ്പ്)
രണ്ടാം സ്ഥാനം- സായി ചരണ്‍ (ഗൗരീവിലാസം യുപി സ്‌കൂള്‍, താഴെചൊവ്വ)
മൂന്നാം സ്ഥാനം- അംന ഫൈസല്‍ (ഉര്‍സുലൈന്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍) 

ഹൈസ്‌കൂള്‍ വിഭാഗം
ഒന്നാം സ്ഥാനം- ആതിഥേയ കെ.എം. (ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, പയ്യാമ്പലം)
രണ്ടാം സ്ഥാനം- വരദ എം.ആര്‍ (ജിവിഎച്ച്എസ്എസ്, ചെറുകുന്ന്)
മൂന്നാം സ്ഥാനം- ആരാധ്യ പ്രദീപ് (അഴീക്കോട് എച്ച്എസ്എസ്), ആശ്രിദ് കെ. (ചോതാവൂര്‍ എച്ച്എസ്എസ്)

date