Skip to main content

തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള ഒക്ടോബർ 7 മുതൽ; സംഘാടക സമിതി രൂപീകരിച്ചു*

 

 

 22-ാമത് തൃശ്ശൂർ റവന്യൂ ജില്ലാ കായികമേള ഒക്ടോബർ 7, 8, 9, 10 തീയതികളിലായി കുന്നംകുളം സീനിയർ ഗ്രൗണ്ടിൽ നടക്കും. കായികമേളയുടെ വിജയകരമായ നടത്തിപ്പിനായി  സംഘാടക സമിതി രൂപീകരിച്ചു. എ.സി. മൊയ്തീൻ എം.എൽ.എ

സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

 

തൃശ്ശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല സ്വാഗതവും കുന്നംകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുബാറക് നന്ദിയും രേഖപ്പെടുത്തി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ജി. രഘുനാഥ്, കുന്നംകുളം നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ  പങ്കെടുത്തു.

 

 

എ.സി. മൊയ്തീൻ എം.എൽ.എ ചെയർമാനായും, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി. ഷൈല ജനറൽ കൺവീനറായും ആണ് സംഘാടക സമിതി രൂപീകരിച്ചത്. കൂടാതെ,  പ്രോഗ്രാം, ഭക്ഷണം, റിസപ്ഷൻ, പബ്ലിസിറ്റി, ലൈറ്റ് & സൗണ്ട്, വെൽഫെയർ, സ്റ്റേജ് & പന്തൽ തുടങ്ങിയ സബ് കമ്മിറ്റികൾക്കും രൂപം നൽകി.

date