Post Category
ലോക മാനസികാരോഗ്യ മാസാചരണം
ലോക മാനസികാരോഗ്യ ആചരണ ബോധവത്ക്കരണ മാസത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 9ന് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ രാവിലെ 11.45 നാണ് പരിപാടി. കേരളം സ്റ്റേറ്റ് മെൻറൽ ഹെൽത്ത് അതോറിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളം സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്യും.
പി.എൻ.എക്‌സ്. 4138/2026
date
- Log in to post comments