Skip to main content

ഡ്രഗ് ഫ്രീ കാമ്പസ് പ്രഖ്യാപനം ഒക്ടോബർ ആറിന്

സംസ്ഥാനത്തെ തിരഞ്ഞെടുത്ത 28 കോളജുകളെ ഡ്രഗ് ഫ്രീ കാമ്പസുകളായി പ്രഖ്യാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ ആറ് രാവിലെ 11 ന് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് ഓഡിറ്റോറിയത്തിൽ എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു നിർവഹിക്കും. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷനാകും. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി റോജി എം ജോൺ മുഖ്യ പ്രഭാഷണം നടത്തും.

സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പും കോളജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'മയങ്ങില്ലകേരളം' കാമ്പയിനോടനുബന്ധിച്ചാണ് ഡ്രഗ് ഫ്രീ കാമ്പസ് പ്രഖ്യാപനം. കോളജ് കാമ്പസുകളിൽ ലഹരി ഉപയോഗവും വിതരണവും തടയുന്നതിനാണ് എക്സൈസ് വകുപ്പും വിമുക്തി മിഷനും സംയുക്തമായി ഡ്രഗ് ഫ്രീ കാമ്പസ് പദ്ധതി ആവിഷ്‌കരിച്ചത്.

പി.എൻ.എക്‌സ്. 4139/2026

date