കേരളം സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷൻ വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും
കേരളം സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷന്റെ (കെഎസ്സിസിഎഎം) ഔദ്യോഗിക വെബ് സൈറ്റ്, ലോഗോ പ്രകാശനം എന്നിവയുടെ ഉദ്ഘാടനം ഒക്ടോബർ ആറ് വൈകിട്ട് മൂന്നിന് തിരുവനന്തപുരം സെൻട്രൽ റെസിഡൻസി ഹോട്ടലിൽ വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ മുഖ്യപ്രഭാഷണം നടത്തും.
കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടുന്നതിനും ഹരിത സാമ്പത്തിക വ്യവസ്ഥ ഉറപ്പാക്കുന്നതിനും കാർബൺ ഫൈനാൻസ്, കാർബൺ ക്രെഡിറ്റ് എന്നിവ സർക്കാർ തലത്തിൽ ലഭ്യമാക്കുക, ഹരിത തൊഴിൽ സാധ്യത പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ രൂപീകരിച്ചതാണ് കേരളം സംസ്ഥാന കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ മിഷൻ. രാവിലെ 10 ന് കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ സംവാദ പരമ്പരയുടെ ഭാഗമായുള്ള പ്രഭാഷണവും ചർച്ചയും നടക്കും. പാനൽ ചർച്ചയിൽ ഉരുത്തിരിയുന്ന സുപ്രധാന ആശയങ്ങൾ സംസ്ഥാനത്തിന്റെ കാലാവസ്ഥാ വ്യതിയാന അതിജീവന നയരൂപീകരണത്തിന് വിനിയോഗിക്കും.
പി.എൻ.എക്‌സ്. 4146/2026
- Log in to post comments