Post Category
ലോക പാർപ്പിട ദിനാചരണം*
ലോക പാർപ്പിട ദിനാചരണത്തിന്റെ ഭാഗമായി 'എല്ലാവർക്കും അനുയോജ്യമായ പാർപ്പിടം' എന്ന വിഷയത്തിൽ അയ്യന്തോൾ കോസ്റ്റ്ഫോർഡ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. അച്യുതമേനോൻ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. എം. എൻ. സുധാകരൻ അധ്യക്ഷത വഹിച്ചു. കോസ്റ്റ്ഫോർഡ് ഡയറക്ടർ സി. ചന്ദ്രബാബു, നിർമ്മിതി കേന്ദ്ര പ്രോജക്ട് മാനേജർ ഷീജ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ്, ആർക്കിടെക്ട്സ് ആൻഡ് എഞ്ചിനീയേഴ്സ് അസോസിയേഷൻ, സംസ്ഥാന നിർമ്മിതി കേന്ദ്ര, ജില്ലാ നിർമ്മിതി കേന്ദ്ര, കോസ്റ്റ്ഫോർഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
date
- Log in to post comments