Post Category
**ഗാന്ധി ചിത്ര രചനാ മത്സരം ഇന്ന്*
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കണിയാമ്പറ്റ ഗവ ചില്‍ഡ്രന്‍സ് ഹോം സംയുക്തമായി ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് (ഒക്ടോബര്‍ 4) രാവിലെ 11 ന് ഗവ ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന ചിത്രരചനാ മത്സരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി യൂസഫ് ഉദ്ഘാടനം ചെയ്യും. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് എം.പി ഹസൈന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ സുമ, അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, ജനപ്രതിനിധികള്‍, ജിവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments