Post Category
പൂജപ്പുര എൽ ബി എസ് വനിത എഞ്ചിനീയറിങ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു
എൽ ബി എസ് വനിത എഞ്ചിനീയറിങ് കോളേജിൽ കംപ്യൂട്ടേഷണൽ സിസ്റ്റംസ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒക്ടോബർ അഞ്ച്, ആറ് തീയതികളിൽ ഐ ട്രിപ്പിൾ ഇ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. പൂജപ്പുര കാമ്പസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി അശോക് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്‌റ്റ് റിസർച്ച് പാർക്ക് സി ഇ ഒ ഡോ. എം എസ് രാജശ്രീ, ഐ ഐ എസ് ടി പ്രൊഫസർ ഡോ. ബി എസ് മനോജ്, ഐ ടി വിദഗ്ധൻ വർഗീസ് ചെറിയാൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു. എൽ ബി എസ് ഡയറക്ടർ ഡോ. ജെ ജയമോഹൻ, പ്രിൻസിപ്പൽ ഡോ. എം. ബി സ്മിതമോൾ. എന്നിവർ സംസാരിച്ചു.
പി.എൻ.എക്‌സ്. 4164/2026
date
- Log in to post comments