Skip to main content
ജില്ലാ ഇന്‍ക്ലൂസീവ് കായികമേള 12-ന്

ജില്ലാ ഇന്‍ക്ലൂസീവ് കായികമേള 12-ന്

കേരള സ്‌കൂള്‍ ഒളിമ്പിക്സിന്റെ ഭാഗമായി ജില്ലാ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) സംഘടിപ്പിക്കുന്ന ജില്ലാതല ഇന്‍ക്ലൂസീവ് കായികമേള ഒക്ടോബര്‍ 12-ന് ചാത്തന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സിന്തറ്റിക് ട്രാക്കില്‍ നടക്കും. ജില്ലയിലെ 13 ബ്ലോക്കുകളില്‍ നിന്നായി നാന്നൂറില്‍ അധികം കായികതാരങ്ങള്‍ മേളയുടെ ഭാഗമാവും. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായാണ് കായികമേള സംഘടിപ്പിക്കുന്നത്. മേളയുടെ മുന്നോടിയായി നടത്തിയ വിളംബരജാഥ വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ദേശീയ പാര ഒളിമ്പിക്സ് താരം ഉനൈസ് ദീപശിഖാ പ്രയാണത്തിന് നേതൃത്വം നല്‍കി.

പരിപാടിയില്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. സത്താര്‍ താണിയന്‍ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. കുഞ്ഞുണ്ണി, ഉപാധ്യക്ഷ സക്കീന അക്ബര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ശശിധരന്‍ തുടങ്ങി ജനപ്രതിനിധികളും അധ്യാപകരും പങ്കെടുത്തു.

date