Skip to main content

കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ്ടു, സർക്കാർ അല്ലെങ്കിൽ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഹയർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ആൻഡ് കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് അല്ലെങ്കിൽ തത്തുല്യം, ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് ഇൻ ടൈപ്പ് റൈറ്റിംഗ് മലയാളം അല്ലെങ്കിൽ തത്തുല്യം എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. 

ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഒരു വർഷത്തിൽ കുറയാതെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 'സെക്രട്ടറി, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, ആറാം നില, നോർക്ക സെന്റർ, തൈക്കാട് പി.ഓ., തിരുവനന്തപുരം - 695 014' എന്ന വിലാസത്തിൽ ഒക്ടോബർ 12ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കണം. അപേക്ഷകരുടെ ഇ-മെയിൽ, വാട്‌സ് ആപ്, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.

date