Skip to main content

തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്

 

തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിനു കീഴിലെ ചാമവിളാകം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിനു കീഴിലെ പ്ലാമ്പഴിഞ്ഞി എന്നീ വാർഡുകളിൽ ഫെബ്രുവരി 14ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഈ പ്രദേശങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ജനുവരി 21ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജനുവരി 28 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജനുവരി 29നായിരിക്കും സൂക്ഷ്മ പരിശോധന. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം ജനുനരി 31 -ാണ്. ഫെബ്രുവരി 15നാണ് വോട്ടെണ്ണൽ.
(പി.ആർ.പി. 54/2019)

 

date