Skip to main content

വന്യജീവി വാരാഘോഷം 2026: ബോധവത്കരണ റാലി സംഘടിപ്പിച്ചു

സാമൂഹ്യ വനവൽക്കരണ (എക്സ്റ്റൻഷൻ)വിഭാഗം കോഴിക്കോട് ഡിവിഷന്റെ ആഭിമുഖ്യത്തിൽ വന്യജീവി വാരാഘോഷം 2026 ന്റെ ഭാഗമായി   കോഴിക്കോട് ബീച്ചിൽ  സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹകരണത്തോടെ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

 സാമൂഹ്യ വനവൽക്കരണ വിഭാഗം ഉത്തര മേഖല കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആർ. കീർത്തി റാലി ഫ്ലാഗ് ഓഫ് ചെയ്തു. സോഷ്യൽ ഫോറെസ്ട്രി എക്സ്റ്റൻഷൻ ഡെപ്യൂട്ടി കൺസർവേറ്റർ  ഓഫ് ഫോറസ്റ്റ് എ.പി. ഇംതിയാസ്  സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വന്യജീവിവാരാഘോഷ സന്ദേശം നൽകി

 സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ ജിനോ ഫ്രാൻസിസ്, സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം. വിബീഷ്, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

 

date