നൂറുദിന കര്‍മ പരിപാടി: കൃഷിവകുപ്പിന്റെ വിവിധ പദ്ധതികള്‍ ഇന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച(ഒക്ടോബര്‍ 8) രാവിലെ 10ന് കുട്ടിക്കാനത്ത് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിക്കും.
പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കന്‍ഡറി പ്രോസസിംഗ് യൂണിറ്റ്, മരിയാപുരം എവര്‍ഗ്രീന്‍ കാര്‍ഡമം ഡ്രയേഴ്സ് ആന്‍ഡ് സ്പൈസസിന്റെ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റ്, മൂന്നാറില്‍ ഹോര്‍ട്ടികോര്‍പ്പ് ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പാക്കിംഗ് ഹൗസ് കെട്ടിടം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്.
കുട്ടിക്കാനം പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീന്‍ കുര്യാക്കോസ് എം.പി., എം.എല്‍.എമാരായ സിറിയക് തോമസ്, റോയി കെ. പൗലോസ്, എഫ്. രാജ, സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുക്കും.
- Log in to post comments