സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു
ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 16 കാറ്റഗറികളിലായി സാമൂഹികനീതി വകുപ്പ് നല്‍കുന്ന സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നാമനിര്‍ദേശം ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട മികച്ച ജീവനക്കാരന്‍ (ഗവണ്‍മെന്റ്/പബ്ലിക് , പ്രൈവറ്റ് സെക്ടര്‍), സ്വകാര്യ മേഖലയില്‍ ഏറ്റവും കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ തൊഴില്‍ ദായകര്‍, ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തി്ക്കുന്ന മികച്ച എന്‍.ജി.ഒ സ്ഥാപനങ്ങള്‍/പുനരധിവാസ കേന്ദ്രം , ഭിന്നശേഷിയുള്ള മികച്ച മാതൃകാ വ്യക്തി, ഭിന്നശേഷിയുള്ള മികച്ച സര്‍ഗാത്മക കഴിവുളള കുട്ടി, കലാ/സാഹിത്യം/കായിക മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഭിന്നശേഷിയുള്ള വ്യക്തികള്‍, സര്‍ക്കാര്‍/സ്വകാര്യ മേഖലയിലെ ഭിന്നശേഷി സൗഹൃദ സ്ഥാപനം (അടിസ്ഥാന സൗകര്യം/ ഭിന്നശേഷി സൗഹൃദ വെബ് സൈറ്റ്), ഓഫീസുകളിലും സ്ഥാപനങ്ങളിലും അടക്കമുള്ള ഭിന്നശേഷി സൗഹൃദ റിക്രിയേഷന്‍ സെന്ററുകള്‍ , ഭിന്നശേഷിക്കാരെ സഹായിച്ച/ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, മുന്‍സിപ്പാലിറ്റി ,ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമ പഞ്ചായത്ത് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ്.
നാമനിര്‍ദേശങ്ങള്‍ ബന്ധു അല്ലാത്തവര്‍ മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ കണ്ട്രോളിംഗ് ഓഫീസറുടെ ശുപാര്‍ശയോടുകൂടിയും നല്‍കണം. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം നേരിട്ട് സാമൂഹികനീതി ഡയറക്ടര്‍ക്കും മറ്റു വിഭാഗക്കാര്‍ ജില്ലാ സാമൂഹികനീതി ഓഫീസര്‍ക്കും നല്‍കണം. അവസാന തീയതി ഒക്ടോബര്‍ 25.
ഫോണ്‍ :0486-2228160 , 9496456464.
- Log in to post comments