Skip to main content

ഗാന്ധിജയന്തി വാരാഘോഷം: ക്വിസ് മത്സരം സംഘടിപ്പിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റിലെ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ വിജയികളായവര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി. സമ്മാനം  വിതരണം ചെയ്തു.

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഡിറ്റ് ഓഫീസറും പരിശീലകനുമായ റാഷി മക്കാര്‍ ക്വിസ് മത്സരം നയിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. സതികുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം.എന്‍. സുനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. ശ്രീജിത്ത്, വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 രണ്ട് ഘട്ടങ്ങളായി നടത്തിയ മത്സരത്തില്‍ 21 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. കഞ്ഞിക്കുഴി നങ്കിസിറ്റി എസ്.എന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളായ ശ്രേയ അനില്‍, ഡിഫിന്‍ റോബിന്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുര്‍ഗാ ലക്ഷ്മി സജിത്ത്, റോജന്‍ റോബര്‍ട്ട് എന്നിവര്‍ രണ്ടാം സ്ഥാനവും കാല്‍വരി മൗണ്ട് കെ.എച്ച.് സ്‌കൂളിലെ കരോള്‍ ഡി. ജോണ്‍ മൂന്നാം സ്ഥാനവും നേടി.
 

date